ദുബായ്: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ ഫ്രഞ്ച്, ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ മധ്യേഷ്യയിലേക്ക് പുറപ്പെട്ടു.
ഫ്രഞ്ച് നാവികസേനയുടെ വിമാനവാഹിനി കപ്പലായ ചാൾസ് ദെ ഗുല്ലെയും അകന്പടി കപ്പൽ വ്യൂഹവും സൂയസ് കനാൽ കടന്ന് ചെങ്കടൽ ലക്ഷ്യമാക്കിയും ബ്രിട്ടന്റെ യുദ്ധക്കപ്പലായ എച്ച്എംഎസ് ഡ്രാഗൺ അറബിക്കടൽ ലക്ഷ്യമാക്കിയുമാണ് പുറപ്പെട്ടത്.
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ദൗത്യത്തിൽ പങ്കുചേരുകയെന്ന ലക്ഷ്യത്തോടെയാണു ഇരു കപ്പൽവ്യൂഹങ്ങളുടെയും യാത്രയെന്ന് സൂചനയുണ്ട്.
സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയാറായില്ലെങ്കിൽ ഹോർമുസ് തുറക്കാനുള്ള ദൗത്യമായ പ്രോജക്ട് ഫ്രീഡവുമായി മുന്നോട്ടുപോകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.